covid

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 22 പേർക്ക്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന എട്ടു പേർക്കും സമ്പർക്കം വഴി 14 പേരുമാണ് രോഗബാധിതരായത്. ഇവരിൽ 17 പേർ രോഗമുക്തി നേടി. നിലവിൽ അഞ്ചു പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനകം 230 പേർ നിരീക്ഷണ കാലാവധി പൂർത്തീകരിച്ചു. നിലവിൽ 149 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 28 പേർ വിദേശത്തു നിന്നും വന്നവരും 14പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 97 പേർ മറ്റുള്ളവരുമാണ്. ഇതുവരെ 65 പേരുടെ സ്രവം പരിശോധനക്ക് എടുത്തതിൽ 62 പേരുടെ റിസൾട്ട് വന്നു. മൂന്നു പേരുടെ റിസൾട്ട് കിട്ടാനുണ്ട്. പ്രൈമറി കോൺട്രാക്റ്റിൽ 19പേരും സെക്കൻഡറി കോൺട്രാക്റ്റിൻ 78 പേരും നിലവിലുണ്ട്. നിരീക്ഷണത്തിലുള്ള വീടുകളുടെ എണ്ണം 57 ആണ്. താലൂക്കിൽ വടക്കേക്കര പഞ്ചായത്ത് കഴിഞ്ഞാൽ കൂടുതൽ രോഗബാധിതർ ചിറ്റാറ്റുകര പഞ്ചായത്തിലാണ്.