കോലഞ്ചേരി: പാങ്കോട്ടിൽ വൃദ്ധയെ മൃഗീയമായി പീഡിപ്പിച്ച കേസിൽ ഇന്ന് മൂന്നാംപ്രതി ഓമനയുടെ വീട്ടിൽ മൂന്നു പ്രതികളേയും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളിൽ ഓമനയെ തൃശൂർ ജൂബിലി മിഷനടുത്തുള്ള പൊലീസ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലും ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി മനോജ് എന്നിവരെ പാലായിലെ നിരീക്ഷണ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇന്ന് മൂവരേയും പാങ്കോട് ഇരുപ്പച്ചിറയിലെ വീട്ടിലെത്തിക്കും. വൃദ്ധയെ ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും, പീഡിപ്പിച്ച മുറിയിലെ ബെഡ്ഷീറ്റുകളുമടക്കം ഫോറൻസിക് പരിശോധനയ്കായി കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കും. സമീപവാസികളുമായി യാതൊരു ബന്ധവും ഓമനയ്ക്കില്ല.