വൈപ്പിൻ : പുതിയതായി നിർമ്മിക്കുന്ന പുതുവൈപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് എസ്. ശർമ്മ എം.എൽ.എ തറക്കല്ലിട്ടു. 1.45 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് , കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ എന്നി സ്ഥാപനങ്ങൾ ചേർന്നാണ് നിർമ്മാണച്ചെലവ് വഹിക്കുക. കോസ്റ്റ് ഫോർഡിനാണ് നിർമ്മാണ ചുമതല . സർക്കാർ നടപ്പാക്കി രുന്ന ആർദ്രംമിഷനിൽ നിഷ്‌കർഷിച്ചിട്ടുള്ള സൗകര്യങ്ങളും മാനദൺഡങ്ങളും പാലിച്ചുകൊണ്ടുള്ള കുടുംബാരോഗ്യകേന്ദ്ര നിർമ്മാണത്തിനാണ് അനുമതി നൽകിയിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. കാലപ്പഴക്കം മൂലം തകരാറിലായ പഴയകെട്ടിടം പൊളിച്ചുനീക്കിയിരുന്നു.
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അഞ്ജു എയ്ഞ്ചൽ അലക്‌സ് , കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ സീനിയർ അസോസിയേറ്റ് ജേക്കബ് ജോസ്, പഞ്ചായത്ത് സെക്രട്ടറി മിജോയ് മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു.