പളളുരുത്തി: ചെല്ലാനത്ത് കടലിന്റെ കലി അടങ്ങുന്നില്ല. ഒരാഴ്ച മുമ്പ് ആർത്തുലച്ച് വന്ന രാക്ഷസ തിരമാലകൾ വരുത്തി വച്ച നഷ്ടത്തിൽ നിന്നും കരകയറി വരുന്നതിനിടെ ആശ്വാസം ഇന്നലെ വീണ്ടും രൂക്ഷമായ കടൽകയറ്റമുണ്ടായി. മാലാഖപടി, ബസാർ, വേളാങ്കണ്ണി, മറുവക്കാട് ഈ ഭാഗങ്ങളിലാണ് കടലാക്രമണം നേരിട്ടത്. കഴിഞ്ഞ ഞായറാഴ്ച മുതൽ നാട്ടുകാർ ചേർന്ന് സ്വരൂപിച്ച മുപ്പതിനായിരം രൂപ കൊണ്ട് 300 മീറ്റർ നീളത്തിൽ 3500 മണൽചാക്കു കൊണ്ട് വാട തീർക്കുന്ന ജോലികൾ ഇന്നലെയാണ് പൂർത്തിയായത്. കഴിഞ്ഞ ഒരാഴ്ചത്തെ പ്രയത്നം ഒറ്റ ദിവസം കൊണ്ടാണ് കടലെടുത്തു. ആറടി ഉയരത്തിലാണ് വാട തീർത്തത്.വീടുകളിലേക്ക് ശക്തമായ കടൽ തിരമാല കയറാതിരിക്കാൻ ഫോർട്ടുകൊച്ചി ദ്രോണാചാര്യ മോഡൽ കടൽഭിത്തി നിർമ്മാണം മാത്രമാണ് ഏക പരിഹാരം. കൊവിവിഡും കടലിനുമിടയിൽ ശ്വാസം മുട്ടുന്ന ഇവർ കഴിഞ്ഞ ഒരു മാസമായി മുഴു പട്ടിണിയിലാണ്. ആഴ്ചകളായി പലരും വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ട്. തെക്കെ ചെല്ലാനത്ത് സഹായം എത്താത്ത സ്ഥിതിയാണ്. ചെല്ലാനത്ത് ഇന്നലെ ഒരാൾക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.