കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കൊച്ചി നഗരസഭയ്ക്കെതിരെ നഗരഭരണം ദുർഭരണം എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ കോർപ്പറേഷൻ സബ് കമ്മറ്റി നേതൃത്വത്തിൽ വെർച്വൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സി.പി.ഐ എറണാകുളം എന്ന ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തിയ യോഗം ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.സി സൻജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ റെനീഷ്, സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ സന്തോഷ് ബാബു, ജില്ലാ കൗൺസിൽ അംഗം ജോൺ ലൂക്കോസ്, കൗൺസിലർ ടി.എസ് ജിമിനി ,എറണാകുളം മണ്ഡലം സെക്രട്ടറി സി.എ ഷക്കീർ,കൗൺസിലർ ബൈജു തോട്ടാളി എന്നിവർ സംസാരിച്ചു.