കൊച്ചി: ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ആവശ്യപ്പെട്ടു.അക്ഷയ സെന്ററുകളിലെ തിരക്കു മൂലം വില്ലേജ് ഓഫീസിൽ നിന്നും മറ്റും ലഭിക്കേണ്ട രേഖകൾ വൈകുകയാണ്. സമയം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.