carmel
കാർമൽ പ്രോവിൻസിന്റെ ഭാഗമായ ഗോഗ്രീൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് നൽകുന്ന മാസ്‌കിന്റേയും ,ഹരിത സഞ്ചിയുടേയും വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. ഡോ.സതീശന് നൽകുന്നു

മൂവാറ്റുപുഴ: കാർമൽ പ്രോവിൻസിന്റെ ഭാഗമായ ഗോഗ്രീൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മാസ്‌കും,ഹരിത സഞ്ചിയും വിതരണം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി. വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഗോഗ്രീൻ പ്രൊജക്റ്റ് ഡയറക്ടർ ഫാ.മാത്യു മഞ്ഞക്കുന്നേൽ ആമുഖ സന്ദേശം നൽകി. മാസ്ക് ഡോ.സതീശനും, ഹരിത സഞ്ചി ജെ.എച്ച്.ഐ. സുരേഷും ഏറ്റുവാങ്ങി. തോമസ് പാറക്കൽ, ഡോ സതീശൻ, ഫാ.ജയ്‌സൺ പുറ്റിനാൽ, അലൻ ജി തേനമാക്കേൽ, ബോഡ് വിൻ ജോയ്,​ഗോഗ്രീൻപ്രൊജക്റ്റ് ഓഫീസർ സിറിയക് മാത്യു തുടങ്ങിയവർ സംസാരിച്ചു.