കിഴക്കമ്പലം: പഞ്ചായത്തിലെ കുമ്മനോട് ഏഴാംവാർഡിൽ 94 വയസുള്ള സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ അഞ്ചൽപെട്ടിയിലെ മകളുടെ വീട്ടിലായിരുന്നു. കഴിഞ്ഞ 25 നാണ് ഇവർ കുമ്മനോട് എത്തിയത്. ഇന്നലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവർക്ക് മേഖലയിൽ ബന്ധുക്കളും നാട്ടുകാരുമായ 16 പേരുടെ പ്രാഥമികസമ്പർക്കം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയും അടുത്ത ബന്ധുക്കളായ ആറുപേരെയും കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മറ്റുള്ളവരുടെ സമ്പർക്കപ്പട്ടിക ഇന്ന് തയ്യാറാക്കും.