ana
കാട്ടാനയുടെ ജഡം

കോതമംഗലം: കനത്ത മഴയിൽ പെരിയാറിലെ ജലവിതാനം ഉയർന്നതോടെ കാട്ടാനയുടെ ജഡവും ഒഴുകിയെത്തി​.

മല വെള്ളത്തിൽ പെരിയാറിലൂടെ ഒഴുകി വരുന്ന വസ്തുക്കൾ പിടിച്ചെടുക്കുവാൻ നേര്യമംഗലം പാലത്തിൽ നിന്നവരാണ് കാട്ടാനയുടെ ജഡം ഒഴുകി പോകുന്നത് കണ്ടത്. ആറ് വയസ് പ്രായമുള്ള കുട്ടിയാനയാണെന്നാണ് പ്രാഥമിക നിഗമനം.

കാലവർഷം കനത്തതോടെ കല്ലാർ കുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്.

നേര്യമംഗലം റേഞ്ച് ഓഫിസിൽ നിന്നും വനപാലകർ എത്തി ജഡം കരയ്ക്കെത്തിച്ചു.