sunny

കോതമംഗലം: പെരിയാർവാലി മെയിൻ കനാലിന്റെ പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി കവല ഭാഗത്ത് മുത്തംകുഴി അമ്പഴപ്പൂംകുടി സണ്ണിയുടെ (56) മൃതദേഹം കണ്ടെത്തി. ഇയാളുടെ സൈക്കിൾ കനാലിന്റെ സമീപത്തുണ്ട്. ഇന്നലെ രാവിലെ കനാലിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയതാണ് സണ്ണി. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചതാകാമെന്ന് കരുതുന്നു. കോതമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മുത്തംകുഴിയിൽ സൈക്കിൾ റിപ്പയറിംഗ് നടത്തിവരികയായിരുന്നു. അവിവാഹിതനാണ്.