കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമവും പീഡനവും വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പോക്സോ കോടതികൾ സ്ഥാപിക്കണമെന്ന് ആർ.ജെ.ഡി ദേശീയ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ അനു ചാക്കോ ആവശ്യപ്പെട്ടു. വൃദ്ധ പീഡിപ്പിക്കപ്പെട്ടെന്ന സംഭവമാണ് ഒടുവിൽ പുറത്തുവന്നത്. സ്ത്രീകളും കുട്ടികളും ഇരയാകുന്ന കേസുകളിൽ വിചാരണയും ശിക്ഷയും വൈകുന്നത് നീതിനിഷേധമാണ്. നിയമനടപടികളിലെ കാലതാമസം പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതൊരുക്കും. സാക്ഷികൾ കൂറുമാറുന്നതിനോ ഒത്തുതീർപ്പിനോ കാരണമാകും. കുറ്റപത്രം അടിയന്തരമായി നൽകി കേസുകൾ വേഗത്തിൽ തീർപ്പുകല്പിക്കാൻ നടപടി വേണം.