കൊച്ചി: ഉറപ്പുള്ള കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിച്ച് ചെല്ലാനം,കണ്ണമാലി പ്രദേശങ്ങളെ കടലാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു. ഫോർട്ടുകൊച്ചി കോസ്റ്റൽ ഭാഗത്തുള്ളതുപോലെ ഭിത്തികെട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. സംസ്ഥാനം മാറിമാറി ഭരിച്ച മുന്നണികൾ എല്ലാ വർഷവും ആവർത്തിക്കുന്ന ഈ ദുരന്തം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുനീങ്ങുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. രാജ്യത്തിന് കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ കൗൺസിൽ പ്രസിഡന്റ് ഫെലിക്സ്.ജെ.പുല്ലൂടൻ, ജോർജ് കട്ടിക്കാരൻ, ജേക്കബ് മാത്യു, സ്റ്റാൻലി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.