കൊച്ചി: അന്തരിച്ച പ്രശസ്ത എഴുത്തുകാരിയും എറണാകുളം മഹാരാജാസ് കോളേജിലെ മുൻ ഇംഗ്ളീഷ് അദ്ധ്യാപികയുമായ പ്രൊഫ. സുജാതദേവിയുടെ കവിതാ സമാഹാരമായ 'മൃൺമയി' പ്രൊഫ. എം.കെ.സാനുവും ആത്മീയലേഖന സമാഹാരമായ 'ചിദഗ്‌നികുണ്ഡ സംഭൂത' നിരൂപകൻ ആഷാമേനോനും ഇന്ന് വൈകിട്ട് നാലിന് ഓൺലൈൻ ചടങ്ങിൽ പ്രകാശിപ്പിക്കും. എറണാകുളം പബ്ലിക് ലൈബ്രറിയും 'സുജാത ടീച്ചർ ഓർമ്മ കൂട്ടായ്മ' യും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കവിയും ലൈബ്രറി പ്രസിഡന്റുമായ എസ് രമേശൻ ആമുഖപ്രഭാഷണം നടത്തും
സുജാതദേവിയുടെ സഹോദരി സുഗതകുമാരി, സുഹൃത്തുക്കളായ ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി,ആത്മരാമൻ, സുരേഷ് മണിമല തുടങ്ങിയവർ സംസാരിക്കും. പി. രാമൻ, ഗായത്രി സചീന്ദ്രൻ എന്നിവർ സുജാത ടീച്ചറിന്റെ കവിതകൾ ആലപിക്കും. വെബ്‌സൈറ്റ് www.ernakulampubliclibrary.com