കൊച്ചി: നഗരസഭയുടെ ദുർഭരണത്തിനെതിരെ എ.ഐ.വൈ.എഫ് നടത്തുന്ന ഓൺലൈൻ സമരത്തിന്റെ ഭാഗമായി മതി അഴിമതി എന്ന കാർഡ് ഉയർത്തി പ്രതിഷേധിച്ചു. വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ടു. ഇ ഗവേണൻസ് പദ്ധതി താറുമാറാക്കി. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി അട്ടിമറിക്കാനാണ് നഗരസഭയുടെ ഇപ്പോഴത്തെ ശ്രമമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. ജില്ല എക്‌സിക്യുട്ടീവ് അംഗം ടി.സി. സൻജിത്ത്, സംവിധായകൻ എം.എ. നിഷാദ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എൻ. അരുൺ, ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ്, കെ.എസ്. ജയദീപ്, വി.എസ്. സുനിൽകുമാർ, പി.എ. നവാസ് എന്നിവർ പങ്കെടുത്തു.