തൃക്കാക്കര : എറണാകുളം ആർ.ടി ഓഫീസിലെ യു.ഡി ക്ളർക്കിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഇരുപത്തെട്ടിന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് രോഗം വന്നപ്പോൾ ഓഫീസ് അടച്ചിരുന്നു. ആർ.ടി.ഒ അടക്കമുളളവർ ക്വാറന്റെയിനിൽ പോയി. ക്വാറന്റെയിനിൽ കഴിഞ്ഞ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരു എ.എം.വി.ഐയുടെ പരിശോധനാഫലം വരാനുണ്ട്.
# ഓഫീസ് പ്രവർത്തനം തിങ്കളാഴ്ച മുതൽ
ആർ.ടി ഓഫീസിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഉദ്യോഗസ്ഥരെ രണ്ട് വിഭാഗമായി തിരിച്ച് ഒന്നിടവിട്ട ദിനങ്ങളിൽ ഡ്യൂട്ടിക്കിടും. 74 ജീവനക്കാരാണ് ഉള്ളത്.
ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകളും കളക്ടറേറ്റിന്റെ താഴത്തെ നിലയിൽ സ്ഥാപിച്ച ബോക്സിൽ ലഭിക്കുന്ന അപേക്ഷകളും മാത്രമേ പരിഗണിക്കൂ .ഓഫീസിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
ബാബുജോൺ,
ആർ.ടി.ഒ.