കൊച്ചി: കടൽക്കയറ്റം രൂക്ഷമാവുന്ന ചെല്ലാനം മേഖലയിലേക്ക് കടൽ ഭിത്തി നിർമ്മിക്കാൻ എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ആവിഷ്‌കരിച്ച പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി വഴി ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകൾ ചെല്ലാനത്തെത്തിച്ചു. പ്ലാസ്റ്റിക്ക് ചാക്കുകളുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഒഫ് കർമം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ഫ്ളാഗ് ഒഫ് കർമത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവർ പങ്കെടുത്തു.