മൂവാറ്റുപുഴ: കൊവിഡ് പ്രതിസന്ധിക്കിടയിലും മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥികൾ കൊവിഡിനെ തോല്പിച്ച് സ്‌ക്രൈബ് പരീക്ഷ എഴുതി. നിർമ്മല കോളേജിലെ മലയാളവിഭാഗത്തിലെ ജിഷ്ണു ശശി, അനന്തു കെ. ബാബു, അതുൽ മനോജ്, അശ്വതി വിശ്വംഭരൻ, അനഘ പ്രമോദ്, ആതിര മനോജ്, എന്നീ വിദ്യാർത്ഥികളാണ് എം. ജി. യൂണിവേഴ്‌സിറ്റിയുടെ ബിരുദ പരീക്ഷാഹാളിലെത്തി കോളേജിലെ ഭിന്നശേഷിക്കാരായ സീനിയർ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതികൊടുത്തത്.വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസും അദ്ധ്യാപകരും അഭിനന്ദിച്ചു.