congress
മൂവാറ്റുപുഴയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ സത്യാഗ്രഹം

മൂവാറ്റുപുഴ: സ്വർണ്ണ കള്ളകടത്ത് കേസ് സി.ബി.ഐ യ്ക്ക് വിടുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക , സ്വർണ്ണ കടത്ത് കേസിലെ മൂവാറ്റുപുഴയിലെ പ്രതികളുമായുള്ള സ്ഥലം എം.എൽ.എയുടെ ഇടപാടുകളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ മൂവാറ്റുപുഴയിൽ സത്യാഗ്രഹം നടത്തി. ഡി.കെ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ജോയി മാളിേയേക്കൽ, കെ.പി.സി.സി. അംഗങ്ങളായ ഏ മുഹമ്മദ് ബഷീർ, വർഗീസ് മാത്യം, പായിപ്ര കൃഷ്ണൻ, ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ പി.പി.എൽദോസ് , ഉല്ലാസ് തോമസ്, ബ്ലോക്ക് പ്രസിഡന്റുമാരായ പി.എസ്.സലിം, ജോസ് പെരുമ്പിള്ളിക്കുേന്നേൽ എന്നിവരാണ് സത്യാഗ്രഹമനുഷ്ഠിച്ചത്. സമരം.കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യതു. പി എസ്.സലിം ഹാജി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോൺഗ്രസ് നിയോജക മണ്ഡലം ആ സ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യം കുഴൽ നാടൻ , യു.ഡി എഫ്. ചെയർമാൻ കെ.എം. സലിം, പി.എം. ഏലിയാസ്, എന്നിവർ സംസാരിച്ചു.