അങ്കമാലി: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ വെള്ളം കയറുവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടുപോകാതെ മുൻകരുതലുകൾ സ്വീകരിക്കണം. അടിയന്തരഘട്ടങ്ങളിലേക്കാവശ്യമായ മരുന്ന്, കുടിവെള്ളം, ഭക്ഷണസാധനങ്ങൾ, വസ്ത്രം, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ കരുതി വയ്ക്കണമെന്ന് അങ്കമാലി നഗരസഭാ സെക്രട്ടറി അറിയിച്ചു.