കൊച്ചി: സുഷമാ സ്വരാജ് സ്മൃതി ദിനം ബി.ജെ.പി.ചെറളായി ഓഫീസിൽ വച്ച് ആചരിച്ചു. ഏരിയ പ്രസിഡന്റ്
ലക്ഷ്മണ പടിയാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് ആർ. ആനന്ദു, ഏരിയ ജനറൽ സെക്രട്ടറി ദിലീപ് ജെ. പ്രഭു, ഗോപിനാഥ ഭട്ട്, ഏരിയാ സെക്രട്ടറി ജയാനന്ദ പൈ,കർഷകമോർച്ച മണ്ഡലം സമിതി അംഗം മഹേഷ്. എസ്.പ്രഭു തുടങ്ങിയവർ ദീപം തെളിയിച്ചു. ബി.ജെ.പി.മുൻ മണ്ഡലം പ്രസിഡന്റ് കെ.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദിജനറൽ സെക്രട്ടറി ആർ. സദാനന്ദൻ മാസ്റ്റർ, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ് ആർ.ശെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.