കൊച്ചി: ബി.ഡി.ജെ.എസ് കുമ്പളം പഞ്ചായത്ത് കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. അനീഷ്, ദിലീപ്, ഷാജി, ജയകുമാർ, സുധീർ എന്നിവർ പ്രസംഗിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുപ്പത് ശതമാനം സീറ്റുകളിൽ എൻ.ഡി.എയ്ക്കൊപ്പം മത്സരിക്കാൻ തീരുമാനിച്ചു.