മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിൽ കാലവർഷക്കെടുതി, പ്രകൃതിദുരന്തം അറിയിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. മുഴുവൻ വില്ലേജ് ഓഫീസർമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ആർ ഡി ഒ കെ.ചന്ദ്രശേഖരൻ നായർ, തഹസീൽദാർ കെ.എസ്.സതീശൻ, സി.ഐ.എം. എ .മുഹമ്മദ്, നഗരസഭ ചെയർപേഴ്സൺ ഉഷ ശശീധരൻ തുടങ്ങിയവർ പങ്കെടുത്തു.