കൊച്ചി: ബി.ജെ.പി. ന്യൂനപക്ഷ മോർച്ച സംസ്ഥാന തലത്തിൽ നടത്തുന്ന പ്രവാസികൾക്കായുള്ള ഫ്യൂച്ചർ പോസിറ്റീവ് എന്ന പരിപാടിയുടെ വെബ്‌സൈറ്റ് ലോഞ്ച് നടന്നു. കോൺഫിഡൻസ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എൽ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷിബു ആന്റണി പങ്കെടുത്തു.