chambyaram
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരി ചമ്പ്യാരം മേഖലയിലെ താമസക്കാരുടെ വീട്ടുമുറ്റത്തേക്ക് വെള്ളമെത്തിയതിനെ തുടർന്ന് സാധനങ്ങൾ നീക്കുന്നു

ആലുവ: കനത്ത മഴയിൽ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരി 10,11 വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളായ പള്ളിത്താഴത്തും ചമ്പ്യാരം മേഖലയിലും വെള്ളം കയറി തുടങ്ങി. കട്ടേപ്പാടവും ചവർപ്പാടവും വെള്ളം നിറഞ്ഞ് റോഡ് സമാന്തരമായി ഒഴുകിയാണ് ചമ്പ്യാരം മേഖലയിലെ 12 കുടുംബങ്ങൾ ദുരിതത്തിലായത്.മുട്ടത്ത് മെട്രൊ യാർഡിനായി 200 ഏക്കർ പാടശേഖരം മണ്ണിട്ട് നികത്തിയ ശേഷമാണ് ഇവിടെ വർഷക്കാലത്ത് വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമുണ്ടായതെന്ന് ചേലക്കാട് വീട്ടിൽ സത്യനേശൻ പറഞ്ഞു. വീടിന്റെ മുറ്റത്ത് വരെ വെള്ളമെത്തിയതോടെ വീട്ടുകാർ വീടുപകരണങ്ങളും മറ്റും വാഹനം വിളിച്ച് ബന്ധുവീടുകളിലേക്ക് മാറ്റുകയാണ്.

ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള ശ്രമം ആരംഭിച്ചു.