വൈപ്പിൻ : കഴിഞ്ഞ ബുധനാഴ്ച എളങ്കുന്നപ്പുഴ വീരൻപുഴയിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ കണ്ടെത്താനിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി. പച്ചാളം ഷൺമുഖപുരം കാരക്കാട്ട് പറമ്പിൽ സജീവന്റെ മൃതദേഹം ഇന്നലെ രാവിലെ മുളവുകാട് ബോൾഗാട്ടി ഭാഗത്തും എളങ്കുന്നപ്പുഴ അടിമകണ്ടത്തിൽ സിദ്ധാർത്ഥന്റെ മൃതദേഹം കടമക്കുടി ഭാഗത്തുമാണ് കണ്ടെത്തിയത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറ്റൊരാളുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.