വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ച് റോഡിലെ കുണ്ടും കുഴികളും അടച്ച് സഞ്ചാര യോഗ്യമാക്കണമെന്നും റോഡിന് വീതി കൂട്ടണമെന്നും ആവശ്യപ്പെട്ട് പള്ളിപ്പുറം ഒ.ബി.സി കോൺഗ്രസ് ബ്ലോക്ക് ചെയർമാൻ പി.എ നോബൽകുമാർ നടത്തിയ സത്യാഗ്രഹം ഐ.എൻ.ടി.യു.സി ദേശീയ ജനറൽസെക്രട്ടറി അഡ്വ. കെ.പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവേക് ഹരിദാസ്, സൈജൻ, തങ്കരാജ്, ജിഷ്ണു ശിവൻ, കെ എം പ്രസൂൺ തുടങ്ങിയവർ സംസാരിച്ചു.