കിഴക്കമ്പലം:കുമ്മനോട്ടിൽ 94 വയസ്സുള്ള വൃദ്ധയ്ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇവരെത്തിയ പട്ടിമറ്റത്തെ സ്വകാര്യ ആശുപത്രി താൽക്കാലികമായി അടച്ചു. രോഗിയുമായി നേരിട്ടു സമ്പർക്കം ഉണ്ടായ 11 പേരെ ക്വാറന്റൈനിലാക്കി. മൂന്ന് ദിവസത്തെ അണുനശീകരണത്തിനു ശേഷം രോഗിയുമായി സമ്പർക്കമില്ലാതിരുന്ന ജീവനക്കാരുമായി ആശുപത്രി തുറക്കുന്നതിനു ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.