കാലടി: അങ്കമാലി സബ്-ജില്ലയിലെ നീലീശ്വരം എൽ.പി.സ്കൂളിൽ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം ക്ലാസുമുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.പോസ്റ്റർരചന, കഥാരചന,ചിത്രരച,വിഡിയോനിർമ്മണം എന്നിങ്ങനെയാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ ആഗസ്റ്റ് ഒൻപതിനു മുൻപായി ക്ലാസ് അദ്ധ്യാപകരെ ഏൽപ്പിക്കേണ്ടതാണെന്ന് ടീച്ചർ ഇൻ ചാർജ് കെ.വി. ലില്ലി അറിയിച്ചു. വിവരങ്ങൾക്ക് 9497459287