tree
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ മാർവറിന് സമീപം ശക്തമായ കാറ്റിലും മഴയിലും തണൽ മരം മറിഞ്ഞ് വീണു

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ മാർവറിന് സമീപം ശക്തമായ കാറ്റിലും മഴയിലും തണൽ മരം മറിഞ്ഞ് വീണു വഴിയോര കച്ചവടക്കാരുടെ ഷെഡുകൾ തകർന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വഴിയാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്ന സമയത്തായതിനാൽ ആളപായമില്ല. സമീപം ചില വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും ഇവയ്ക്കും കേടുപാടുകൾ സംഭവിച്ചില്ല. വഴിയോര കച്ചവടക്കാരുടെ രണ്ട് കടകളാണ് തകർന്നത്. ആലുവ ഫയർഫോഴ്സ് യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ മരങ്ങൾ മുറിച്ചുനീക്കി.