പറവൂർ : കനത്ത മഴയിൽ പുത്തൻവേലിക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തേലത്തുരുത്ത്, കോഴിത്തുരുത്ത്, തെനപ്പുറം, ചെറുകടപ്പുറം, സ്റ്റേഷൻകടവ് തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളത്തിലായത്. പുഴയും തോടും കരവിഞ്ഞൊഴുകി. ഇവയോടു ചേർന്ന് കിടക്കുന്ന വീടുകളെയാണ് കൂടുതലായി ബാധിച്ചത്. പഞ്ചായത്തിൽ ഇളന്തിക്കര ഹൈസ്കൂൾ, വി.സി.എസ് ഹയർസെക്കൻഡറി സ്കൂൾ, തുരുത്തൂർ സെന്റ് തോമസ് യു.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ വീട്ടുപകരണങ്ങൾ മുകളിലെ നിലയിലേക്കും വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്.​പ്ര​ധാ​ന​ ​റോ​ഡി​ൽ​ ​ചേ​ന്ദ​മം​ഗ​ലം​ ​ക​വ​ല​ ​വെ​ള്ള​ത്തി​ലാ​യി.​ ​കെ.​എം.​കെ​ ​ക​വ​ല​ ​–​ ​പു​ല്ലം​കു​ളം​ ​റോ​ഡ്,​ ​കേ​സ​രി​ ​റോ​ഡ്,​ ​മൂ​കാം​ബി​ ​റോ​ഡ് ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​റോ​ഡു​ക​ളി​ൽ​ ​വെ​ള്ള​ക്കെ​ട്ട് ​രൂ​ക്ഷ​മാ​ണ്.​ ​കാ​ന​ക​ളി​ലേ​ക്കു​ ​വെ​ള്ളം​ ​ഒ​ഴു​കി​പ്പോ​കാ​ത്ത​താ​ണ് ​പ​ല​യി​ട​ത്തും​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്.​ ​പ​റ​വൂ​ർ​ ​–​ ​ആ​ലു​വ​ ​റൂ​ട്ടി​ലെ​ ​വെ​ടി​മ​റ​ ​പ്ര​ദേ​ശ​ത്തും​ ​രൂ​ക്ഷ​മാ​യ​ ​വെ​ള്ള​ക്കെ​ട്ടു​ണ്ട്.