covid

അങ്കമാലി: തുറവൂർ പഞ്ചായത്തിൽ ഇന്ന് ടെസ്റ്റ് ചെയ്ത സാമ്പിളുകളുടെ പരിശോധന ഫലം വന്നപ്പോൾ ഇന്ന് പുതിയ കൊവിഡ് രോഗികൾ ഇല്ല. തുടർച്ചയായ നാലാം ദിവസവും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസ വാർത്തയാണ്. രോഗം ബാധിച്ച പതിനഞ്ചു പേർ ഇപ്പോഴും ചികിത്സയിലുണ്ട് .നിലവിലെ സാഹചര്യം പരിഗണിച്ച് ഞായറാഴ്ച പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു. എന്നാലും നിലവിലുള്ള കണ്ടൈയ്ൻമെന്റ് സോണുകൾ ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരും.