പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറം, പഴമ്പിള്ളിത്തുരുത്ത്, പാലിയംകടവ് തുടങ്ങിയ പ്രദേശങ്ങളിൽ പുഴയിൽ നിന്നു വെള്ളം കയറിയതോടെ ആളുകളെ മാറ്റിപാർപ്പിച്ചു. പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പ് പറവൂർ എൻ.എസ്.എസ് ഹാളിൽ ആരംഭിച്ചു. ചില വീട്ടുകാർ സ്വന്തം നിലയ്ക്കു സുരക്ഷിത സ്ഥലത്തേക്ക് മാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അടിയന്തര സാഹചര്യമുണ്ടായാൽ വ്യാപാരഭവനിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നേക്കും. പഞ്ചായത്ത് പ്രദേശത്തു നിന്നും മാറി പറവൂർ നഗരത്തിലെ ഉയർന്ന പ്രദേശത്താണ് ക്യാമ്പ് തുറക്കുന്നത്. വെള്ളം കൂടുതൽ കയറിയാൽ ക്യാമ്പുകൾ ഒറ്റപ്പെട്ടു പോകാതിരിക്കാനാണിത്.