പറവൂർ: ഇന്നലെ പുലർച്ചെ ഉണ്ടായ ചുഴലികാറ്റിൽ മരം വീണ് കിഴക്കേപ്രം കൂടുകുളം റോഡിലെ വാഴുവേലിൽ സെബാസ്റ്റ്യന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് തകർന്നു. പുലർച്ചെ നാലുണിയോടെയാണ് അപകടം. ആർക്കു പരിക്കില്ല. ഒടിഞ്ഞ മരം പിളർന്ന് രണ്ട് ഭാഗത്തെക്ക് വീണതിനാൽ വൻ അപകടം ഒഴിവായി. വഴിക്കുളങ്ങര വടയപ്പാടം റോഡിൽ ഇലക്ട്രിക് ലൈനിൽ പ്ലാവ് കൊമ്പ് വീണതിനെ തുടർന്ന് ഇലക്ട്രിക് ലൈൻ തകർന്നു. ഉച്ചയോടെ വൈദ്യുതി ലൈൻ അറ്റക്കുറ്റി നടത്തി പുന:സ്ഥാപിച്ചു.