പറവൂർ: ശക്തമായ മഴയും കാറ്റും മൂലം പെരിയാറിൽ നീരൊഴുക്ക് വർദ്ധിച്ചതിനാൽ ചെളിയുടെ അംശം കൂടിയതും ചൊവ്വര ജലശുദ്ധീകരണ ശാലയിലും പറവൂർ പമ്പ് ഹൗസിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം മൂലവും ശുദ്ധജല പമ്പിംഗിൽ കുറവ് ഉണ്ടാകും. പറവൂർ നഗരസഭ പ്രദേശങ്ങളിലും കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പള്ളിപ്പുറം, കഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലും ഫോർട്ട് വൈപ്പിൻ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.