കൊച്ചി: റാക്കോയുടെ (റെസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ) ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിനായി ഹോമിയോമരുന്ന് വിതരണം ചെയ്തു. കതൃക്കടവ് ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് മുണ്ടംവേലി ലേബർ നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി.എ. ജേക്കബിന് മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. സദാനന്ദ പൈ, സി.ജെ. ജിബീഷ്, ജോവൽ ചെറിയാൻ,സി..എക്സ്. മോറീസ്, പി.എ. ജോസഫ്, കെ.ജെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.