ആലുവ: പെരിയാറിൽ ചെളിയുടെ അളവ് കൂടിയതോടെ ആലുവ ജലശുദ്ധീകരണ ശാലയിലെ കുടിവെള്ള ശുദ്ധീകരണം 15 ശതമാനം കുറഞ്ഞു. നാല് പ്ലാന്റുകളിലായി 290 എം.എൽ.ഡി വെള്ളമാണ് സാധാരണയായി ഉത്പാദിപ്പിച്ചിരുന്നത്.
വെള്ളിയാഴ്ച ചെളിയുടെ അളവ് 180 എൻ.ടി.യുവായി ഉയർന്നു. ഈ വർഷത്തെ ഏറ്റവും കൂടിയ അളവാണിത്.

എറണാകുളം നഗരത്തിലേയ്ക്കുള്ള കുടിവെള്ള വിതരണത്തെയാണ് ശുദ്ധീകരണം കുറഞ്ഞത് ബാധിക്കുക. അണക്കെട്ട് തുറന്നതിനാൽ ചെളികലർന്ന വെള്ളമാണ് പെരിയാറിലേയ്ക്ക് ഇപ്പോൾ ഒഴുകിയെത്തുന്നത്. അതിനാൽ ജലശുദ്ധീകരണത്തിന് കൂടുതൽ സമയമെടുക്കുന്നുണ്ട്.