പെരുമ്പാവൂർ: ഒക്കലിൽ തിരുത്ത് റോഡ് മണ്ണിടിഞ്ഞ് തകർന്നു. ഇവിടം വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ജില്ലാപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന റോഡാണ് തകർന്നത്. അരികുവശത്തെ കോൺക്രീറ്റ് കമ്പിയിടാതെ വാർക്കുകയും അവസാനഭാഗം ലോക്ക് ചെയ്യാതെ പുഴയിലെ ചെളിമണ്ണ് ഉപയോഗിച്ച് നിറച്ചതുമാണ് റോഡ് തകരാൻ കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും എത്താത്തതും റോഡിന്റെ ഗുണനിലവാരത്തകർച്ചയ്ക്ക് കാരണമായെന്നും ആരോപണമുണ്ട്. വെള്ളംകയറുന്നതോടെ റോഡ് മുഴുവനായും തകരുമോയെന്ന ഭയത്തിലാണ് ജനങ്ങൾ.