നെടുമ്പാശേരി: മേഖല മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്കായി അത്താണിയിൽ നിർമ്മിച്ച മർച്ചന്റ്‌സ് ടവർ ദേശീയ വ്യാപാരി ദിനമായ നാളെ (ഞായർ) രാവിലെ 10.30ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് ചെയർമാൻ സി.പി. തരിയൻ അദ്ധ്യക്ഷത വഹിക്കും. നെടുമ്പാശേരി മേഖല മർക്കയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി, മേഖല കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് പദ്ധതി തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനവും ഇവിടെ ഉടനാരംഭിക്കും. സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ബി. സജി അറിയിച്ചു.