കോലഞ്ചേരി:കേരളാ പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ കി​റ്റ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കേരളാ പ്രിന്റേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് പി.എ അഗസ്​റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു പോൾ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ഹസൈനാർ, രാജീവ് ഉപ്പത്ത്, ഇ.വി രാജൻ, കെ.കെ ഉദയകുമാർ, സാനു പി.ചെല്ലപ്പൻ, അനിൽ ഞാളുമഠം എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീന റാണി, ഹോമിയോ വിഭാഗം ജില്ലാ ഓഫീസർ ഡോ. എ പി ധന്യ എന്നിവർ ക്ലാസെടുത്തു.