കോലഞ്ചേരി:ഏകജാലക സംവിധാനത്തിലൂടെ പ്ലസ്‌വൺ ഓൺലൈൻ സമർപ്പണവുമായി ബന്ധപ്പെട്ട് കോലഞ്ചേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തനം തുടങ്ങി. വടവുകോട് ഗവ. എൽ.പി സ്‌കൂളിൽ ബി.പി.ഒ ടി. രമാഭായ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് ടി.ഗോപാൽ അദ്ധ്യക്ഷനായി. ബി.ആർ.സി പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലും ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നുണ്ട്.