ആലുവ: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ആലുവ പാലസിലെ വാഹനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആലുവ സെന്റ് ഫ്രാൻസിസ് പള്ളി കോമ്പൗണ്ടിലേക്കാണ് വാഹനങ്ങൾ മാറ്റിയത്. 2018ലെ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കഴിഞ്ഞവർഷവും പെരിയാറിൽ വെള്ളം ഉയർന്നപ്പോൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾ മാറ്റിയിരുന്നു.