anilkumar
കിടപ്പ് രോഗിയായ ഏലൂക്കര ശ്രീപാദം വീട്ടിൽ ഗോപാലപിള്ളയുടെ മകൻ അനിൽ കുമാറിനെ ആംബുലൻസിൽ ബന്ധുവീട്ടിലേക്ക് മാറ്റുന്നു

ആലുവ: പത്ത് വർഷത്തിലേറെയായി കിടപ്പ് രോഗിയായ അനിൽകുമാറിന് (50) ഇത് മൂന്നാം പ്രളയദുരിതം. ഏലൂക്കര ശ്രീപാദംവീട്ടിൽ ഗോപാലപിള്ളയുടെ മകൻ അനിൽകുമാറിനെ തണൽ പാലിയേറ്റീവിന്റെ ആംബുലൻസുമായി ഐ.ആർ.ഡബ്ള ്യു വോളണ്ടിയർമാരാണ് കാക്കനാടുള്ള സഹോദരിയുടെ വീട്ടിൽ എത്തിച്ചത്. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയങ്ങളിലും അനിൽകുമാറിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. അന്നും രക്ഷകരായെത്തിയ ഇവരാണ്.