road
അശാസ്ത്രീയമായ രീതിയിൽ കട്ട വിരിക്കുന്ന റോഡ്

കോലഞ്ചേരി:മഴുവന്നൂർ പഞ്ചായത്തിൽ 13,14 വാർഡുകളിലെ വെള്ളേപ്പേലി ചിറയ്ക്കപ്പടി റോഡ് നവീകരിക്കുന്നതിൽ വ്യാപക ക്രമക്കേട് ആരോപിച്ച് നാട്ടുകാർ രംഗത്ത്.നാല് മീ​റ്റർ വീതിയുണ്ടായിരുന്ന പഴയ റോഡ് ദീർഘവീക്ഷണം കൂടാതെയാണ് നിർമ്മിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയുടെ പദ്ധതിയാണ് ആർക്കും പ്രയോജനപ്പെടാത്ത രീതിയിൽ പാഴാക്കുന്നത്. ബസ് സർവീസുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോയിരുന്ന റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം അവതാളത്തിലാണ് .മഴുവന്നൂർ വാളകം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിനു വേണ്ടി അനുവദിച്ചിട്ടുള്ള തുക കൃത്യമായി വിനിയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരിടെ അവശ്യം.

#റോഡു പണിയിൽ ക്രമക്കേട്

നിലവാരം കൂടിയ ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി ട്രാഫിക്‌ സിഗ്‌നലുകൾ സ്ഥാപിക്കുമെന്നാണ് എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ ഭാരവാഹനങ്ങൾ കടന്നുപോയാൽ റോഡിൽ പുതിയതായി വിരിക്കുന്ന നിലവാരമില്ലാത്ത കട്ടകൾ താങ്ങില്ലെന്നും ഇത് വളരെവേഗം റോഡ് തകരാനുള്ള കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. കടയ്ക്കനാട് അരമനപ്പടി മുതൽ നാല് മീ​റ്ററാണ് റോഡിന്റെ വീതി എന്നാൽ ആവശ്യത്തിലധികം വീതികൂടിയ ഭാഗത്തും വരുമ്പോൾ അശാസ്ത്രീയമായ രീതിയിൽ കട്ട വിരിച്ച് നിർമ്മിക്കുന്ന റോഡിന് 3 മീ​റ്റിൽ താഴെ മാത്രമാണ് വീതിയുള്ളത്.