covid

കോലഞ്ചേരി:മണ്ണൂരിൽ സ്വകാര്യ ഓയിൽ മില്ലുടമക്ക് കൊവിഡ് സ്ഥിരീകരിച്ചു,ഉറവിടം വ്യക്തമല്ല.പരിശോധന ഫലം വന്നത് ഇന്നാണെന്ന് മഴുവന്നൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.വെളിച്ചെണ്ണയുടെ മൊത്തക്കച്ചവടവും ചില്ലറ വ്യാപരവും നടക്കുന്ന സ്ഥാപനമാണിത്.മൂവാ​റ്റുപുഴ പെരുമ്പാവൂർ മേഖലകളിലുള്ള വ്യാപാരികളടക്കം നിരവധി പേർ സമ്പർക്ക ലിസ്​റ്റിലുണ്ട്. സംസ്ഥാനത്തൊട്ടാകെ വിവിധ ജില്ലകളിലായി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ഇവർ വെളിച്ചെണ്ണ എത്തിച്ചു നൽകുന്നുണ്ട്. പന്ത്റണ്ടോളം വാഹനങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. മണ്ണൂരിലുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവരും സമ്പർക്ക പട്ടികയിൽ വരും. ജീവനക്കാരടക്കം നിരവധി പേർ ക്വാറന്റൈനിൽ പോകേണ്ടി വരും.സംസ്ഥാനത്തൊട്ടാകെ വെളിച്ചെണ്ണ വ്യാപാരം നടത്തുന്ന സ്ഥാപന ഉടമയുടെ സമ്പർക്ക ലിസ്​റ്റ് തയ്യാറാക്കൽ ഏറെ ദുഷ്‌കരമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.