തൃക്കാക്കര : ശക്തമായ മഴയിൽ ജില്ലയിൽ 1.22 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ശക്തമായ മഴയിൽ വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും മറ്റു പൊതുവായ നാശനഷ്ടങ്ങളും ഉൾപ്പടെയാണിത്. ചെല്ലാനം മേഖലയിൽ കടൽക്ഷോഭത്തെത്തുടർന്ന് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൊച്ചി താലൂക്കിൽ ആകെ 30 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. കണയന്നൂർ താലൂക്കിലും 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ശക്തമായ മഴയിൽ മൂവാറ്റുപുഴ താലൂക്കിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. പറവൂർ താലൂക്കിൽ 12 ലക്ഷം രൂപയുടെ നാശനഷ്ടവും ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ 10 ലക്ഷം രൂപയുടെയും കോതമംഗലം താലൂക്കിൽ 5 ലക്ഷം രൂപയുടെയും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.