തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ 9.10 വാർഡുകളിലായി രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെെ ആരോഗ്യ പ്രവർത്തകരാണ്. ഇവരുടെെ സമ്പർക്ക പട്ടികയിൽ 35ലധികം പേരുള്ളതായി കണ്ടെത്തിയിട്ടുണ്ടു്. ഇവരുടെ വാസസ്ഥലം ഉൾപ്പെട്ട പ്രദേശം മൈക്രോ കണ്ടെെയ്ൻമെൻ്റ് സോണാക്കുവാൻ ആരോഗ്യവകുപ്പിന് പഞ്ചായത്ത് ശുപാർശ നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കുവാൻ തീരുമാനിച്ചതായി പഞ്ചായത്ത്, പ്രസിഡൻ്റ് ജോൺ ജേക്കബ് പറഞ്ഞു.