തൃപ്പൂണിത്തുറ:വെള്ളമൊഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ എരൂരിൽ നിരവധി വീടുകൾ വെള്ളക്കെട്ടിൽ. എരൂർ കണിയാമ്പുഴ, മഞ്ചേരിൽ റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടത്തെ കലിങ്കുകളിലൂടെ വെള്ളമൊഴുകി പോകാത്തതും തോടുകൾ സ്വകാര്യ വ്യക്തികൾ മണ്ണിട്ടു മൂടിയതുമാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.വെള്ളം കെട്ടിനിൽക്കുന്നത് പഴയ വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണിയിലുമാണ്. ഇതു സംബന്ധിച്ച് റെസിഡന്റ്സ് അസോസിയേഷനടക്കം കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.