കാലടി: സിവിൽ സർവിസ് പരീക്ഷയിൽ 367-മത് റാങ്ക് കരസ്ഥമാക്കിയ വെള്ളാരപ്പിള്ളി തൃക്കണിക്കാവിൻ്റെ അഭിമാനമായ ആഷിക് അലിയെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനുമോദിച്ചു. അൻവർ സാദത്ത് എം.എൽ.എ പുരസ്കാരം വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിൻ്റൊപിആൻറു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് അൽഫോൻസ വർഗീസ്, വൈ.പ്രസിഡൻ്റ് വി.വി സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം കെ.സി മാർട്ടിൻ , എ.എ അജ്മൽ, സി.കെ ഗോപകുമാർ എന്നിവർ പങ്കെടുത്തു.