ആലുവ: തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളിൽ ജനങ്ങൾക്ക് രക്ഷകരാകാൻ സ്വകാര്യ സുരക്ഷാ ജീവനക്കാരെ ഉൾപ്പെടുത്തി ദ്രുതകർമ്മ സേന രൂപീകരിക്കുമെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവനം ലഭ്യമാകുന്ന രീതിയിലാണ് ദ്രുതകർമ്മ സേന രൂപീകരിക്കുന്നതെന്ന് ചെയർമാൻ ബൽറാം ജി. മേനോൻ, സംസ്ഥാന സെക്രട്ടറി ഹബീബ് റഹ്മാൻ, സംസ്ഥാന ട്രഷറർ റെജി മാത്യു എന്നിവർ അറിയിച്ചു.