കൊച്ചി: പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ അധികാര കേന്ദ്രീകരണത്തിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു, യു. പി തലം മുതലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മാനവിക വിഷയങ്ങളേയും സാംസ്‌കാരിക മൂല്യങ്ങളേയും അപ്രസക്തമാക്കാനിടയുണ്ട്. ഇത്തരം ആശങ്കകൾ പരിഹരിക്കാതെ പുതിയ നയം നടപ്പാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ , എം.എസ് ഗണേഷ് , ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ. പി.വി. പുഷ്പജ, അഡ്വ. ജി.മനോജ്കുമാർ, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, അഡ്വ: ആൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.